കായികക്ഷമതയില്ല!! ബോഡിബില്‍ഡിങ്ങ് താരം പൊലീസ് സെലക്ഷനില്‍ ഔട്ട്

Jaihind News Bureau
Monday, February 24, 2025


തിരുവനന്തപുരം : ബോഡി ബില്‍ഡിങ് താരങ്ങളെ ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായി നിയമനം നല്‍കാനുളള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി.അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍ വെളളി മെഡല്‍ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നല്‍കാനുളള മന്ത്രിസഭ തീരുമാനമാണ് പൊളിഞ്ഞത്.

ഇന്ന് രാവിലെ നടന്ന കായികക്ഷമതാ പരീക്ഷയില്‍ ഷിനു ചൊവ്വ പരാജയപ്പെട്ടു.പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ ഷിനുവിനു യോഗ്യത നേടാന്‍ കഴിഞ്ഞില്ല.അതെസമയം മന്ത്രിസഭ നിയമന ശുപാര്‍ശ നല്‍കിയ മറ്റൊരു ബോഡിബില്‍ഡിങ് താരമായ ചിത്തരേഷ് നടേശന്‍ കായികക്ഷമത പരീക്ഷയില്‍ പങ്കെടുത്തില്ല.