ആരോഗ്യമന്ത്രിക്ക് ദുഷ്ടബുദ്ധി ; വാചകകസര്‍ത്ത് നിര്‍ത്തി പ്രശ്‌നം പരിഹരിക്കണമെന്ന് കെ.മുരളീധരന്‍

Jaihind News Bureau
Monday, February 24, 2025


തിരുവനന്തപുരം :മരണത്തെപ്പോലും മുന്നില്‍ക്കണ്ട് ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്തവരാണ് ആശാവര്‍ക്കര്‍മാരെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ. മുരളിധരന്‍.അവരെ രാജ്യദ്രോഹികളായി കണ്ട് വിമര്‍ശിക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.സമരം പൊളിക്കാന്‍ ദുഷ്ട ബുദ്ധിയോടെയാണ് ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം കരിങ്കൊടി പ്രതിഷേധം നടത്തിയവര്‍ക്കിടയിലേക്ക് മന്ത്രി ഇറങ്ങിയത്.തൊഴിലാളി സര്‍ക്കാരിന് ചേരുന്ന നിലപാട് അല്ല സര്‍ക്കാര്‍ കാട്ടുന്നത്.ആരോഗ്യ മന്ത്രി വാചകകസര്‍ത്ത് നടത്താതെ പ്രശ്‌നം പരിഹരിക്കണം ആരോഗ്യമന്ത്രിക്ക് ഈ പണി പറ്റിയതല്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ഭീഷണി കൊണ്ടോ പ്രലോഭനം കൊണ്ടോ ഈ സമരം അവസാനിപ്പിക്കാന്‍ കഴിയില്ല.രാഷ്ട്രീയ തിമിരം ബാധിക്കാത്ത എല്ലാവരും ഈ സമരത്തിന് പിന്തുണ നല്‍കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.