തിരുവനന്തപുരം: പിണറായി വിജയന്‍റെ കിരാത ഭരണത്തിനെതിരെ ക്ലിഫ് ഹൗസിലേക്ക് മാർച്ചു നടത്തി മഹിളാ കോൺഗ്രസ് പ്രവർത്തകർ. വിരൽ ചൂണ്ടൽ സമരം നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി തലകുത്തി നിന്നാലും പാലക്കാട് ബ്രൂവറി യൂണിറ്റ് തുടങ്ങാൻ അനുവദിക്കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ പറഞ്ഞു.
മദ്യ നിർമ്മാണ ശാലയ്ക്കുള്ള അനുമതി റദ്ദാക്കുക, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, അഴിമതി തടയുക, തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് മഹിള കോൺഗ്രസ് പ്രവർത്തകർ ക്ലിഫ്ഹൗസിന് മുന്നിൽ
വിരൽചൂണ്ടൽ സമരം സംഘടിപ്പിച്ചത്. സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്ന് കാട്ടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. മുഖ്യമന്ത്രി തലകുത്തി നിന്നാലും പാലക്കാട് ബ്രൂവറി യൂണിറ്റ് തുടങ്ങാൻ അനുവദിക്കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ വ്യക്തമാക്കി. എത്ര പി ആർ വർക്ക് നടത്തിയാലും വരുന്ന തെരഞ്ഞെടുപ്പിൽ ജനം പിണറായിയെ ചൂല് കൊണ്ടടിച്ചോടിക്കുമെന്നദ്ദേഹം പറഞ്ഞു.
പിണറായി സർക്കാരിന്‍റെ കിരാത ഭരണത്തിനെതിരെ സമരത്തിന് നേതൃത്വം നൽകിയ മഹിളാ കോൺഗ്രസ് അധ്യക്ഷ
ജെബി മേത്തർ എം പി യും ശക്തമായ വിമർശനം ഉയർത്തി. ഉദ്ഘാടനത്തിനുശേഷം പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് ജലപീരങ്കി പ്രയോഗം ആരംഭിച്ചു.നിരവധിതവണ പ്രവർത്തകരെ പിരിച്ചുവിടുവാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഏറെനേരം വിരൽ ചൂണ്ടൽ സമരത്തിലൂടെ മഹാ കോൺഗ്രസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കുയ്ക്കു മുന്നിൽ ഉയർത്തിയത്.