കാസർഗോഡ്: മനുഷ്യ ജീവനും കാർഷിക വിളകൾക്കും ഭീഷണിയായ വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കാത്ത കേന്ദ്ര- കേരള സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉപവാസം സമരം ആരംഭിച്ചു. കാസർഗോഡ് മുളിയാർ ബോവിക്കാനത്ത് നടക്കുന്ന ഉപവാസ സമരം എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലയിൽ ഉൾപ്പടെ വന്യമൃഗ ശല്യം കൂടിവരുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
“കേന്ദ്ര- കേരള സർക്കാരുകൾ വിഷയത്തിൽ വേണ്ടവിധം ഇടപെടുന്നില്ല. ജനങ്ങളുടെ ജീവന് പുല്ലുവിലയാണ്.
ഭീതിജനകമായ അന്തരീക്ഷത്തിൽ കാസർഗോഡുകാർ ഉൾപ്പടെ ജീവിക്കുന്നു. വന സംരക്ഷണ നിയമം പരിഷ്കരിക്കുന്നില്ല. എന്നാൽ ഇന്ത്യയുടെ ഭരണഘടന വരെ തിരുത്തിയെഴുതുന്ന ഗവൺമെന്‍റാണ് കേന്ദ്രം ഭരിക്കുന്നതെന്നും” രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.