ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു; ജനം ആർക്കൊപ്പം?

Jaihind News Bureau
Saturday, February 8, 2025

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് പരിശോധിക്കുന്നത്. ഈ മാസം പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം 20,000 കടന്നതിനാല്‍, വോട്ടെണ്ണല്‍ എണ്ണി പൂര്‍ത്തിയാകുന്നതിന് മുന്‍പേ തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളെയും എണ്ണി തുടങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ 8.15 ന് എവിഎം വോട്ടെണ്ണല്‍ ആരുഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക ഫല സൂചനകള്‍ ഒരു മണിക്കൂറിനുള്ളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

70 മണ്ഡലങ്ങളിലായി 699 പേരാണ് ഇത്തവണ പൊതു ജനവിധിക്ക് മുന്നിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നേറ്റം നടത്താന്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നിവർ അമിതപ്രതീക്ഷയിലാണ് . എന്നാലും, ഏതു പാര്‍ട്ടിക്ക് ജനങ്ങളുടെ വിശ്വാസം കിട്ടുമെന്ന് കുറച്ചുകൂടി സമയത്തിനുള്ളില്‍ വ്യക്തമാകും.

എഎപി തങ്ങളുടെ വിജയം കുറിക്കാനുള്ള ആത്മവിശ്വാസത്തിലാണ്. എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് നേട്ടം പ്രവചിച്ചെങ്കിലും അന്തിമ ഫലങ്ങളാണ് നിര്‍ണായകം. കോണ്‍ഗ്രസ് തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്, അവരുടെ വോട്ടുശതമാനം രാഷ്ട്രീയ സ്ഥിതി വ്യക്തമാക്കും. സാധാരണ ജനങ്ങള്‍ക്കു വേണ്ടി നിരവധി അനവധി പദ്ധതികളാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫലത്തില്‍ ജയം ഉറപ്പിച്ചാല്‍ പ്രഖ്യാപനങ്ങള്‍ എല്ലാം തന്നെ സധാരണ ജനങ്ങളെ കേന്ദ്രീകരിച്ചായിരിക്കും എന്ന് ഉറപ്പാണ്.