ഇത്തവണയും റബർ കർഷകർക്ക് നിരാശ ; ബജറ്റില്‍ ശ്രദ്ധ ലഭിക്കാതെ റബർ കർഷകർ

Jaihind News Bureau
Friday, February 7, 2025

പുതിയ ബഡ്ജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ റബർ കർഷകർക്ക് വീണ്ടും നിരാശ. റബറിന്‍റെ താങ്ങുവില ഉയർത്തണം എന്നുള്ള കർഷകരുടെ ആവശ്യം ഇത്തവണയും സർക്കാർ പൂർണ്ണമായും അവഗണിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ഇത്തവണത്തെ ബഡ്ജറ്റ് തീർത്തും നിരാശയാണ് റബർ കർഷകർക്ക് നൽകുന്നത്.

വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന റബർ കർഷകർക്ക് ഇരുട്ടടിയായി ഇത്തവണത്തെ കെ എൻ ബാലഗോപാലിൻറെ ധനകാര്യ ബഡ്ജറ്റ്.. ബജറ്റ് കേരള ജനതയെ പരിഹസിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.. 170 രൂപയുണ്ടായിരുന്ന റബറിന്‍റെ തറവില 10 രൂപ കൂട്ടി 180 രൂപയാക്കി.. റബറിന്‍റെ നിലവിലെ വിപണി വില 210 രൂപയാണ്.. വിപണിയെ കുറിച്ചോ കർഷകനെ കുറിച്ചോ ഒന്നും അറിയില്ലന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.. സർക്കാർ പ്രഖ്യാപിച്ച തറവിലയേക്കാള്‍ 28 രൂപ വിപണിയിലുണ്ട് എന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു..

വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് റബർ കർഷകർ ഇപ്പോൾ കടന്നുപോകുന്നത് എന്ന് കർഷക കോൺഗ്രസിന്‍റെ കോട്ടയം ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ഇത്തവണത്തെ ബഡ്ജറ്റിൽ റബ്ബറിന്റെ അടിസ്ഥാനം വിലയോ സംവരണ വിലയോ ഉയർത്തുന്നതിനുള്ള യാതൊരു നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല എന്ന് എബി ഐപ്പ് കുറ്റപ്പെടുത്തി. ഇത്തവണ പതിവ് തെറ്റിക്കാതെ കേന്ദ്രത്തെ പഴിചാരി തന്നെയാണ് സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ബഡ്ജറ്റ് അവതരിപ്പിച്ചത്. റബർ കർഷകർ ഏറെ നാളായി തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമരങ്ങൾ അടക്കം നടത്തിയിട്ടും, ഇത്തവണത്തെ ബഡ്ജറ്റിലും കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നിരിക്കുന്നത് വിമർശനം ഉയരുന്നുണ്ട്.