പത്തനംതിട്ട : പത്തനംതിട്ടയില്‍ വിവാഹ സംഘത്തെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി തുടങ്ങി.സംഭവത്തില്‍ പത്തനംതിട്ട എസ്‌ഐ എസ്.ജിനുവിനെ സ്ഥലം മാറ്റി.തുടര്‍ നടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോര്‍ട്ട് പൊലീസ് മേധാവി ഡിഎജിക്ക് നല്‍കി.
അതെസമയം പോലീസുകാര്‍ക്കെതിരെയുളള നടപടിയില്‍ തൃപ്തികരമല്ലെന്ന് മര്‍ദനമേറ്റ സിത്താര പറഞ്ഞു.പട്ടികജാതി പട്ടികവര്‍ഗ പീഡന നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.എസ്‌ഐ അടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുളള വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്നും മര്‍ദ്ദനമേറ്റ സിത്താരയും കുടുംബവും അറിയിച്ചു.