അക്രമപാതയിൽ ഡിവൈഎഫ്ഐ ; ഐസി ബാലകൃഷ്‌ണൻ എംഎല്‍എയ്ക്ക് നേരേ കയ്യേറ്റം; ഗണ്‍മാന് ക്രൂരമർദ്ദനം

Jaihind News Bureau
Tuesday, February 4, 2025

വയനാട്: സംസ്ഥാനത്ത് അക്രമത്തിന്റെ കെട്ടഴിച്ചു വിടുകയാണ് ഭരണപക്ഷ പാർട്ടിയായ സിപിഎമ്മിന്റെ യുവജന സംഘടന. ജനപ്രതിനിധികളെ കയ്യേറ്റം ചെയുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. ഇന്ന് ഐസി ബാലകൃഷ്‌ണൻ എംഎല്‍എയ്ക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണമുണ്ടായി. ഓഫീസ് ജീവനക്കാരെയും ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. വയനാട് താളൂരിലാണ് സംഭവം. മണ്ഡലത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎല്‍എ. ഡിവൈഎഫ്‌ഐ പ്രവർത്തകർ എംഎല്‍എയെ കരിങ്കൊടി കാണിച്ചു. പിന്നാലെയാണ് ആക്രമണമുണ്ടായത്. തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഐസി ബാലകൃഷ്‌ണൻ എംഎല്‍എ പ്രതികരിച്ചു. സംഭവത്തില്‍ പരിക്കേറ്റ സുദർശനനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.