തിരുവനന്തപുരം: ബ്രൂവറി അനുമതി സി പി ഐയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. പദ്ധതിയെ തുടക്കത്തിലെ എതിര്‍ക്കാത്തതില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ തുറന്നപോരുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്യാബിനറ്റ് നോട്ട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയോട്
നയം എന്തെന്ന് സി പി ഐ മന്ത്രിമാര്‍ ചോദിച്ചിട്ടും ബിനോയ് വിശ്വം എതിര്‍ത്തില്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. കാര്‍ഷിക മേഖലയ്ക്കടക്കം ദോഷകരമായ പദ്ധതിയെ തുടക്കത്തിലേ എതിര്‍ക്കാത്തതിനെതിരെ പ്രതിഷേധമാണ് സിപിഐയില്‍ ഉയരുന്നത്. സിപിഐയുടെ എതിര്‍പ്പിനെ അവഗണിച്ച് സിപിഎം പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ സിപിഐ കൂടുതല്‍ ധര്‍മ സങ്കടത്തില്‍ ആകുകയാണ്.
പദ്ധതി വേണ്ടെന്ന തീരുമാനം അരിയിക്കാന്‍ ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദെ ഇതുവരെ കണ്ടിട്ടുമില്ല. എന്തായാലും സിപിഎം ഇടതുമുന്നണി നേതൃത്വങ്ങളെ പാര്‍ട്ടി നിലപാട് അറിയിച്ചോ എന്നും എന്നിട്ട് എന്ത് പ്രതികരണം ഉണ്ടായെന്നും മദ്യ നിര്‍മ്മാണ ശാല അനുമതിയില്‍ തുടര്‍ നീക്കം എന്തെന്നും അടുത്ത നേതൃയോഗത്തില്‍ ബിനോയ് വിശ്വം വിശദീകരിക്കേണ്ടി വരും.