ന്യൂ ഡൽഹി : ബിജെപി സർക്കാർ വന്നതിനുശേഷം കേരളം വിസ്മരിക്കപ്പെട്ട രീതിയിലാണെന്ന് കെ സുധാകരൻ എംപി പ്രതികരിച്ചു. ‘കേരളത്തിൽ ഒരു വികസനവും ഒരു വിഭാഗത്തിനും കൈവരിക്കാൻ സാധിക്കാത്ത ഭരണമായിരുന്നു ബിജെപി ഭരണം. പറഞ്ഞ വാക്കുകൾ പോലും പാലിക്കാത്ത അതിനുള്ള അന്തസ്സ് കാണിക്കാത്ത ഒരു ഗവൺമെന്റ് ആയിരുന്നു ബിജെപി ഗവൺമെന്റ്. എന്താണ് നാളിതുവരെയായി കേരളത്തിന് ബിജെപി സർക്കാർ നൽകിയിട്ടുള്ളത്. ചെറുപ്പക്കാർക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാകാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. കേരളത്തിലെ അടക്കം യുവതലമുറയ്ക്ക് നിരാശയാണ് ഫലം. സ്ത്രീകൾക്കും പുരുഷന്മാർക്കുമടക്കം തൊഴിലവസരങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം രാജ്യത്ത് ഉണ്ടാകുന്നില്ല. തൊഴിലില്ലായ്മയാണ് രാജ്യത്തിന്റെ പ്രധാന പ്രശ്നം’. തൊഴിലില്ലായ്മയ്ക്ക് ശാശ്വതമായ മൂലധനം കാണാനുള്ള യാതൊന്നും തന്നെ ഈ ബജറ്റിൽ ഇല്ലെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.