കൊച്ചി : ഉമാ തോമസ് എംഎല്‍എയുടെ അപകടത്തിന് ഇടയാക്കിയ വിവാദ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്പെന്ഷന്. ജിസിഡിഎ ചെയര്മാന് ഒപ്പുവെച്ച സസ്പെന്ഷന് ഉത്തരവ് ഇന്ന് പുറത്തിറക്കി.ജനുവരി നാലിലാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ജിസിഡിഎ കൈക്കൊണ്ടത്. എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കിയിരുന്നില്ല. ഇടതുമുന്നണിയുമായി അടുത്ത ബന്ധമുള്ള ആളായതു കൊണ്ടാണ് ഈ തീരുമാനം നടപ്പിലാക്കാതിരുന്നത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
അതെസമയം ഇവര്‍ കഴിഞ്ഞ ദിവസം വരെ ഓഫീസില്‍ എത്തുകയും കൃത്യമായി ഹാജര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടുകൂടി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ജിസിഡിഎ സസ്പെന്‍ഡ് ചെയ്ത ഉത്തരവിറക്കുകയാണ് ഉണ്ടായത്.