തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി. ഡി. സതീശനോട് മാപ്പു ചോദിച്ച് പി.വി അന്‍വര്‍. പ്രതിപക്ഷ നേതാവിനെതിരെ താന്‍ സഭയില്‍ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണമെന്നും പി.ശശിയുടെ നിര്‍ദ്ദേശാനുസരണം ആയിരുന്നു ആരോപണം ഉന്നയിച്ചതെന്നും പി.വി അന്‍വര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റെ മുന്നില്‍ തന്നെ വലിയ ശത്രുവാക്കാനുള്ള ഒരു നീക്കം പി.ശശിക്കുണ്ടായിരുന്നു. പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിച്ച അന്‍വര്‍ തന്‍റെ മാപ്പപേക്ഷ പ്രതിപക്ഷ നേതാവ് സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും പിണറായിസത്തിന്‍റെ അവസാനം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.