തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചുള്ള സമരത്തിന് തുടക്കം. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ഇന്ന് 6 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നത്. കോഴിക്കോട് എച്ച്പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് സമരം.