റിപ്പാര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ ; ‘കലോത്സവ വാര്‍ത്താവതരണത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തി’

Jaihind Webdesk
Friday, January 10, 2025


തിരുവനന്തപുരം :സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ ഡോ.അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ്കുമാര്‍ സ്വമേധയാ കേസെടുത്തു. കലോത്സവത്തില്‍ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതില്‍ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാര്‍ത്ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ടു തേടി.