തിരുവനന്തപുരം : ഭാവഗായകന്‍ പി.ജയചന്ദ്രന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. സിനിമാഗാനങ്ങളിലൂടെയും ലളിതഗാനങ്ങളിലൂടെയും മലയാളഗാനശാഖയ്ക്ക് വസന്തം തീര്‍ത്ത കലാകാരനായിരുന്നു അദ്ദേഹം. ഭാഷാ അതിര്‍ത്തികള്‍ ഭേദിച്ച് സംഗീതാസ്വാദകരുടെ മനസ്സും ഹൃദയവും കവര്‍ന്ന സ്വരമാധുര്യമായിരുന്നു പി.ജയചന്ദ്രന്റേത്. അനശ്വരഗാനങ്ങളിലൂടെ അദ്ദേഹം മരണമില്ലാതെ ഇനിയും ജീവിക്കും. പി.ജയചന്ദ്രന്റെ വിയോഗം ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.