ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ല: രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്

Jaihind Webdesk
Tuesday, January 1, 2019

G-Sukumaran-Nair

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെതിരെ എന്‍.എസ്.എസ് പ്രമേയം. രൂക്ഷമായ ഭാഷയിലാണ് എന്‍.എസ്.എസ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്രതവണ മലക്കംമറിഞ്ഞുവെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ചോദിച്ചു. ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ല. സമദൂരത്തെ എതിര്‍ക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല, ഏത് രാഷ്ട്രീയം സ്വീകരിക്കാനും അംഗങ്ങള്‍ക്ക് അവകാശമുണ്ട് -സുകുമാരന്‍ നായര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ബാലകൃഷ്ണപിള്ളയ്ക്കും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് എൻഎസ്എസ് ഉയർത്തിയത്. ആചാരം, അനാചാരം എന്നിവ അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാൻ വരുന്നത്. ഇവർക്ക് സമദൂരത്തെക്കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളത്. എത്ര സുരക്ഷയും അകമ്പടിയുമായിട്ടാണ് മുഖ്യമന്ത്രിയുടെ നടപ്പ്. താനൊരു അകമ്പടിയുമില്ലാതെ യാണ് നടക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെ എതിർത്ത് കൊണ്ടായിരുന്നു എൻഎസ്എസിനെ പ്രമേയം. ശബരിമല വിഷയത്തിൽ സർക്കാർ എത്ര തവണ മലക്കം മറിഞ്ഞു. ആചാരം തകർക്കാൻ ഏതു മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ല സർക്കാർ നീക്കം ഗാന്ധിയൻ സമരത്തിലൂടെ നേരിടുമെന്നും എൻഎസ്എസ് അറിയിച്ചു. എൻഎസ്എസിന് എല്ലാ കാര്യത്തിലും ഒരു താപ്പേ ഉള്ളൂവെന്നും ഇരട്ടത്താപ്പ് ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ എൻഎസ്എസിന്റെത് ഇരട്ടത്താപ്പാണെന്ന് വിമർശനമുന്നയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നും എൻഎസ് എസ് പുറമ്പോക്കിൽ കിടക്കുന്നവരല്ലെന്നുമുള്ള ശക്തമായ മറുപടിയായിരുന്നു സുകുമാരൻ നായരുടേത്. ഒരു പാർട്ടിയുടെയും ആഭ്യന്തരകാര്യങ്ങളിൽ എൻഎസ്എസ് ഇടപെടാറില്ല. പക്ഷേ ആരുടേയും മുന്നിൽ വളയുന്ന നട്ടെല്ല് അല്ല എൻഎസ്എസിന് ഉള്ളത്. വനിതാ മതിലിലൂടെ ദൈവത്തിൻറെ സ്വന്തം നാടിനെ ചെകുത്താന്റെ നാടാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നുവെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു.