കണ്ണൂർ: വളകൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ ആർടിഒ ഓഫീസിലേക്ക് ഇരച്ചു കയറി കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം . കണ്ണൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ ഓഫീസിലേക്കാണ് കെഎസ്‌യു
പ്രതിഷേധം നടന്നത്.
സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഗതാഗത മന്ത്രി ഇടപെട്ട് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് നീട്ടി നൽകിയതിലാണ് കെഎസ്‌യു പ്രതിഷേധം. വിദ്യാർത്ഥികളുടെ ജീവന് സർക്കാർ ഒരു വിലയും കല്പിക്കുന്നില്ല. മാനദണ്ഡങ്ങളെല്ലാം ഉദ്യോഗസ്ഥർ തന്നെ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.