കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരുക്ക്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയില്‍ നിന്ന് വീണാണ് തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഉമ തോമസിന് ഗുരുതര പരുക്കേറ്റത്. ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം മുറിവില്‍ നിന്ന് രക്തം വാര്‍ന്നുപോയെന്നാണ്. ദൃക്‌സാക്ഷികള്‍ പറയുന്നത് കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്നാണ്.
എംഎല്‍എ ഇന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എംഎല്‍എ വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്കാണ് വീണത്. മന്ത്രി സജി ചെറിയാനും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തന്റെ ഇരിപ്പിടത്തിലേക്ക് മന്ത്രിയെ കണ്ടതിന് ശേഷം ഇരിക്കുവാനായി പോകുമ്പോള്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. എംഎല്‍എയെ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റി.