ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്. കനിവ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്ഐആറില്‍ പറയുന്നു. കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ് . കനിവ് ഉള്‍പ്പടെ ഒന്‍പതുപേര്‍ 3 ഗ്രം കഞ്ചാവുമായി കഴിഞ്ഞ ദിവസമാണ് എക്സൈസിന്റെ പിടിയിലായത്. കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ ജാമ്യത്തില്‍ വിട്ടു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്തിയില്‍ എത്തിയാണ് കുട്ടനാട് എക്സൈസ് സംഘം കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തത്. നാളെ എക്സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം മാധ്യമങ്ങള്‍ നല്‍കിയത് കള്ളവാര്‍ത്ത ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എ യുടെ വാദം.അതിനിടെയാണ് എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നത്