കോഴിക്കോട്: സാഹിത്യ സാഗരം എം.ടി ഇനി മലയാളി മനസ്സുകളുടെ ഓര്‍മ്മകളില്‍ ജീവിക്കും. അദ്ദേഹത്തിന്‍റെ എഴുത്തുകള്‍ കാലത്തിന്‍റെ കടലില്‍ വേറിട്ട ഒരു പാതയായി തെളിഞ്ഞു നില്‍ക്കും. നക്ഷത്ര പാതയിലൂടെ മടക്കം കാണാത്ത യാത്രയിലേക്ക് എം.ടി നടന്നു നീങ്ങി. അദ്ദേഹത്തിന്‍റെ യാത്രക്ക് മലയാള നാടും വിട ചൊല്ലി.
വൈകിട്ട് 5 മണിയോടെ സംസ്കാര നടപടികൾ പൂർത്തിയായി. കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സിനിമ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുൾപ്പടെ നിരവധിപേർ എംടിയെ അവസാനമായി കാണാൻ ‘സിതാര’യിൽ എത്തി.