അമിത് ഷായെ പുറത്താക്കുവാനും മാപ്പ് പറയുവാനും പ്രധാനമന്ത്രി തയ്യാറാകണം: കെ.മുരളീധരന്‍

Jaihind Webdesk
Saturday, December 21, 2024

തിരുവനന്തപുരം: ബി.ആര്‍.അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കി പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് . മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവിനു മുന്നില്‍ സംഘടിപ്പിച്ച നില്‍പ്പു സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കുക, അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക, ഖാര്‍ഗേയെ കൈയ്യേറ്റം ചെയ്ത ബി.ജെ.പി എം.പി.മാര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനു മുന്നില്‍ പ്രതിഷേധിച്ചത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി സമരത്തിന് നേതൃത്വം നല്‍കി.

പേരിന് ഒരു നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തിയെങ്കിലും സവര്‍ണ മേധാവിത്വം തന്നെയാണ് ബിജെപിയെ മുന്നോട്ടു നയിക്കുന്നത്. സവര്‍ണ ഫാസിസമാണ് ആര്‍എസ്എസിന്റെ ചിന്താഗതി. അതാണ് അമിത് ഷായുടെ മനസ്സില്‍ നിന്നും പുറത്തുചാടിയത് എന്നും മുരളീധരന്‍ പറഞ്ഞു.