തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് ശ്രീ. കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ശ്രീ വി. ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. അദാനിയും കൂട്ടാളികളും നടത്തിയ സാമ്പത്തിക ഓഹരി ക്രമക്കേട് അന്വേഷിക്കുക, മണിപ്പൂരിലെ വംശഹത്യ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുക, വയനാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിരന്തര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
രാജ്യത്തെ ഭരണകൂടം വാലാട്ടിയെപ്പോലെ അദാനിക്ക് മുന്നില്‍ കീഴടങ്ങുന്നുവെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി. ധനകാര്യ സ്ഥാപനങ്ങളെയും പൊതു സമൂഹത്തേയും ഓഹരി ഉടമകളെയും കബളിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ അദാനി രാജ്യത്തെ കൊള്ളയടിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാര്‍ലമെന്റില്‍ പോലും നരേന്ദ്രമോദി കളവു പറഞ്ഞ് രാജ്യത്തെ രാജ്യത്തെ പറ്റിക്കുന്നതായി മുരളീധരനും മൊദാനി ഭരണമാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്ന് എഐസിസി സെക്രട്ടറി കെ പി അറിവഴകനും കുറ്റപ്പെടുത്തി. അഭിനവ നിറോ ചക്രവര്‍ത്തിയെ പോലെ നരേന്ദ്രമോദി രാജ്യത്തെ വെണ്ണി റാക്കുന്നുവെന്ന് ചടങ്ങില്‍
അധ്യക്ഷത വഹിച്ച സംഘടന ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു പറഞ്ഞു. കെപിസിസി ഭാരവാഹികള്‍,ഡിസിസി പ്രസിഡന്റുമാര്‍,എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു.