ഡല്‍ഹി: 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാറിന്. പിങ്ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. 21 ഭാഷകളിലെ പുസ്തകങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടു കവിതാസമാഹാരങ്ങള്‍ക്ക് പുരസ്കാരം ലഭിച്ചു. മലയാളത്തിലാണ് ജയകുമാറിന്റെ പുസ്തകത്തിന് പുരസ്കാരം ലഭിച്ചത്.
മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാര്‍, ഗാനരചയിതാവ്, വിവര്ത്തകന്, ചിത്രകാരന്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. നിലവില്‍ കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ്.