ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം ; രണ്ട് പ്രതികള്‍ പിടിയില്‍

Jaihind Webdesk
Tuesday, December 17, 2024


വയനാട്: പയ്യമ്പള്ളി കൂടല്‍ കടവില്‍ ആദിവാസി യുവാവ് മാതനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയിലായി . വാഹനം ഓടിച്ചത് പച്ചിലക്കാട് സ്വദേശി അര്‍ഷിദാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വാഹനത്തില്‍ ഉണ്ടായിരുന്നത് പച്ചിലക്കാട് സ്വദേശികളായ രണ്ടു പേരും പനമരം വാടോച്ചാല്‍ സ്വദേശികളായ രണ്ട് യുവാക്കളും ആണെന്ന് പൊലീസിന് വിവരം ലഭിച്ചു.

കഴിഞ്ഞ ദിവസമാണ് കൂടല്‍ക്കടവ് തടയിണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ ചെമ്മാട് ഉന്നതിയിലെ മാതനെ വാഹനത്തില്‍ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മാതന്‍. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.