കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെ പുറത്ത്

Jaihind Webdesk
Monday, December 16, 2024

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെയെ പുറത്താക്കി. സീണണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് തീരുമാനം. സഹ പരിശീലകരെയും ടീം മാനേജ്മെന്റ് പുറത്താക്കിയിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെ 12 മല്‍സരങ്ങളില്‍ 3 വിജയം നേടാന്‍ മാത്രമാണ് ടീമിന് കഴിഞ്ഞിട്ടുള്ളത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് കോച്ചിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. സ്വീഡിഷ് പരിശീലകനായ മിഖായേല്‍ സ്റ്റാറെയുടെ കാലാവധി 2026 വരെയായിരുന്നു.