കണ്ണൂര്‍: വന നിയമ ഭേദഗതി കരട് ഉത്തര കൊറിയയില്‍ നടപ്പിലാക്കേണ്ട നിയമമാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി പറഞ്ഞു. വനം വകുപ്പിന്റെത് ജനപക്ഷത്ത് നില്‍ക്കുന്ന നിലപാടല്ല .ജനാധിപത്യമാണോ ഉദ്യോഗസ്ഥ ഭരണമാണോ ഇവിടെയെന്ന് സംശയിക്കണം . വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരുടെ മേല്‍ കുതിരകയറാന്‍ അനുമതി നല്‍കുന്ന നിയമമാണിത്. ഭരണഘടനാ വിരുദ്ധമായ നിയമം, അടിയന്തിരമായി ഇത് പിന്‍വലിക്കണം .
തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം .കര്‍ഷകനെ ദ്രോഹിക്കാന്‍ ഉദ്യോഗസ്ഥരെ കയറൂരി വിടരുത് ,ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി പറഞ്ഞു.