നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് ആശുപത്രി അധികൃതര്‍ മരുന്ന് മാറി നല്‍കി ; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഗുരുതര അനാസ്ഥ

Jaihind Webdesk
Saturday, December 14, 2024


കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഗുരുതര അനാസ്ഥ. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് ആശുപത്രി അധികൃതര്‍ മരുന്ന് മാറി നല്‍കി.

ചികിത്സ തേടിയെത്തിയ 61കാരിക്ക് നല്‍കേണ്ട മരുന്നാണ് 34കാരിക്ക് മാറി നല്‍കിയത്. എക്‌സ് റേ റിപ്പോര്‍ട്ട് മാറിപ്പോയത് മൂലമെന്നാണ് റേഡിയോളജിസ്റ്റിന്റെ വിശദീകരണം. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും ആശുപത്രി അധികൃതര്‍ക്കും മരുന്ന് മാറി ലഭിച്ച യുവതി പരാതി നല്‍കി.