വയനാടിനോടുള്ള കേന്ദ്ര-സംസ്ഥാന അവഗണന; പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസിന്‍റെ ലോങ് മാർച്ച്

Jaihind Webdesk
Friday, December 13, 2024

 

വയനാട്: ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് മേപ്പാടിയിൽ നിന്നും കൽപ്പറ്റയിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് ലോങ് മാർച്ച് നടത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പരിപാടിക്ക് നേതൃത്വം നൽകും. ‌ ഉച്ചക്ക് ശേഷം 2 മണിക്കാണ് മാർച്ച് ആരംഭിക്കുക.

സമാപന സ്ഥലമായ കല്‍പ്പറ്റ ആനപ്പാലത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസംഗിക്കും. പുനരധിവാസം വേഗത്തിലാക്കുക, ദുരന്ത മേഖലയില്‍ ലയങ്ങളില്‍ താമസിക്കുന്നവരെയും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ഗുരുതര പരിക്കേറ്റവർക്ക് തുടർചികിത്സാസഹായം അടിയന്തരമായി നല്‍കുക, കെട്ടിടങ്ങള്‍ തകർന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക, ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം തുടരുക, ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് മാർച്ച്‌.