കണ്ണൂർ : തോട്ടട ഐടിഐയിൽ എസ്എഫ്ഐ അക്രമത്തിൽ പരിക്ക് പറ്റിയ കെഎസ്‌യു പ്രവർത്തകരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സന്ദർശിച്ചു. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് സന്ദർശിച്ചത്. കണ്ണൂരിൽ സിപിഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ വളർത്തുന്നു. കണ്ണൂർ ഐടിഐയിലും പോളിടെക്നിക്കിലും എസ്എഫ്ഐ യുടെ ഇടിമുറിയുണ്ടെന്നും അക്രമത്തിന് അധ്യാപകരും, അനാധ്യാപകരും കൂട്ടുനിൽക്കുന്നതായും വി. ഡി. സതീശൻ ആരോപിച്ചു.
എസ്എഫ്ഐ അക്രമം അവസാനിപ്പിച്ചെ മതിയാകു. ഐടിഐ യിൽ നടന്നത് ഏറ്റവും ഹീനമായ അക്രമമാണ്. അക്രമികൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം നടത്തുമെന്നും വി.ഡി. പറഞ്ഞു. ക്രിമിനലുകൾ പോലീസിന് ഒപ്പം നിന്നാണ് അടിക്കാൻ ആഹ്വാനം ചെയ്യുന്നത്. രണ്ട് ക്യാമ്പസ്സുകളിലും എസ്എഫ്ഐ യുടെ ആയുധപുരയുണ്ട്. അവിടെയെല്ലാം പോലീസ് റെയിഡ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിഷ്പക്ഷനായ ആർക്കും ആ ക്യാമ്പസ്സിൽ പഠിക്കാൻ കഴിയില്ല. അക്രമിക്കൾക്കെതിരെ നടപടി എടുക്കാൻ പോലീസിന് ഭയമാണ്. ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കുന്നത് തടയാനാണ് അക്രമമെന്നും വി. ഡി സതീശൻ പറഞ്ഞു.