ഡൽഹി: അദാനി വിഷയം ഉന്നയിച്ച് ഭരണപക്ഷത്തിന്റെ വായടപ്പിക്കാനുള്ള നീക്കത്തിന് തടയിടുന്ന പ്രസ്താവനയാണ,് ഇന്ത്യ മുന്നണിയുടെ ഭാഗമെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. മണിപ്പൂര്‍, അദാനി സംഭല്‍ വിഷയങ്ങള്‍ നിരന്തരം പാര്‍ലമെന്റില്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ ഇതുവരെയും ചര്‍ച്ചയ്ക്ക് പോലും ഭരണപക്ഷം തയ്യാറായിട്ടില്ല.. ഈ അവസരത്തിലാണ് പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണവുമായി ബിജെപി രംഗത്തുവരുന്നത്. കോണ്‍ഗ്രസ് എംപിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്നും ശ്ര്ദ്ധതിരിക്കാനുള്ള നീക്കമാണിതെന്ന്ത് പകല്‍ പോലെ വ്യക്തം. ഈ ഘട്ടത്തിലാണ് ബിജെപിക്ക് കുടപിടിക്കുന്ന നിലപാടുമായി സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് പരസ്യമായി രംഗത്തു വരുന്നത്
ഭരണപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് രാജ്യസഭയില്‍ സി.പി.എം രംഗത്തുവന്നതിന് തൊട്ടുപിന്നാലെ, ഇത് അദാനിയെ രക്ഷിക്കാനാണെന്ന കാര്യം ഉന്നയിച്ച് സിപിഐ എംപി സന്തോഷ്കുമാര്‍ രംഗത്തുവന്നു. ഇതോടെ സിപിഎമ്മിന്രെ ബിജെപി അനുകൂല നിലപാട് സിപിഐ പൂര്‍ണമായും തള്ളുകയുമാണ്. കോണ്‍ഗ്രസിനെതിരായ വ്യാജ ആരോപണത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കര്‍ ജഗ്ദീപ് ധന്‍ഖര്‍ തള്ളിക്കളഞ്ഞ ശേഷവും സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബി.ജെ.പി എം.പിമാരെ ആരോപണം ഉന്നയിക്കാന്‍ അനുവദിച്ചത് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ എം.പിമാര്‍ ചോദ്യം ചെയ്തു. ഇതിനിടയിലാണ് വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടത്.
ബിജെപിയെ സഹായിക്കാനുള്ള സിപിഎം എംപിയുടെ തത്രപ്പാടിനെ ആശ്ചര്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകരടക്കം നോക്കിക്കാണുന്നത്. സിപിഎം നിലപാടിനെ തള്ളിക്കൊണ്ട്, അദാനിയെ രക്ഷിക്കാനാണു വിവാദമെന്ന് സിപിഐയിലെ പി. സന്തോഷ്കുമാര്‍ ചൂണ്ടിക്കാട്ടിയതു ബ്രിട്ടാസിനു തിരിച്ചടിയായി. ഇന്ത്യ സഖ്യത്തിലും കേരളത്തിലെ എല്‍ഡിഎഫിലും ഭിന്നതയുണ്ടാക്കുന്നതാണു ബ്രിട്ടാസിന്റെ അനവാശ്യവും ദുരുദ്യേശപരവുമായ പ്രസ്താവനയെന്നാണ് വിലയിരുത്തല്‍. ഇന്ത്യ മുന്നണിക്കൊപ്പമെന്ന് ആവകാശപ്പെടുകയും ബിജെപിയെ അനുകൂലിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടമുഖമാണ് ബ്രിട്ടാസിലൂടെ പുറത്തു വന്നത്