പരീക്ഷ കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ കാര്‍ കുളത്തിലേക്ക് മറിഞ്ഞു; കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

Jaihind Webdesk
Tuesday, December 3, 2024

 

കണ്ണൂർ:  അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവ് സ്വദേശി 23 വയസ്സുള്ള ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ മരക്കൊമ്പ് കാറിന്‍റെ മുകളിൽ വീണപ്പോൾ വാഹനം വെട്ടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ സമീപത്തെ തെങ്ങില്‍ ഇടിക്കുകയും ശേഷം തൊട്ടടുത്തുള്ള ചെറിയ കുളത്തിലേക്ക് മറിയുകയും ചെയ്തു. പുലർച്ചെയാണ് അപകടം നടന്നത്. തൃശൂരില്‍ നിന്നും പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. വീട്ടില്‍ എത്താന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ഈ അപകടം. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.