പത്തനംതിട്ട: ഇടുക്കി സത്രം- പുല്ലുമേട് കാനന പാതയിൽ കനത്ത മഴ കാരണം നിയന്ത്രണമേർപ്പെടുത്തി. കനത്ത മൂടൽ മഞ്ഞും മഴയും മൂലം അപകടാവസ്ഥ മുന്നില്‍ കണ്ടാണ് പാത അടച്ചത്. ഇന്ന് ശബരിമല തീർത്ഥാടകരെ കടത്തി വിടില്ല. തീർത്ഥാടകർക്ക് പമ്പയിലെത്താൻ കെഎസ്ആർടിസി ബസ് ഏർപ്പെടുത്തി.
അതിശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കി കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പോലീസിനും വനം വകുപ്പിനും നിർദേശം നൽകി.