തുടക്കം ഗംഭീരം ; കന്നിയങ്കം ജോറാക്കി പ്രിയങ്ക ഗാന്ധി

Jaihind Webdesk
Saturday, November 23, 2024


വയനാട് : തന്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമ്പോള്‍, ഒരു സ്ഥാനാര്‍ത്തിക്കപ്പുറം പ്രിയങ്കയോടുള്ള വയനാടന്‍ ജനതയുടെ സ്നേഹ ബന്ധമാണ് പ്രതിഫലിക്കുന്നത്. ഒന്നുകൂടി പ്രിയങ്ക പറഞ്ഞുവയ്ക്കുന്നുണ്ട്. വടക്കേ ഇന്ത്യയുടെ കാവാലാളായി എന്നും താന്‍ ഉണ്ടാകുമെന്ന്.

കാലങ്ങള്‍ക്ക് മുന്‍പേ തന്നെ ജൂനിയര്‍ ഇന്ദിര എന്ന് വിശേഷണം ഏറ്റുവാങ്ങിയതാണ് പ്രിയങ്കാ ഗാന്ധി. ‘എന്നാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുക’എന്ന ചോദ്യത്തിന് വിരാമമാവുകയാണ്.തന്റെ കന്നിയങ്കത്തില്‍ തന്നെ പുതു ചരിത്രം സൃഷ്ട്ിച്ച് കൊണ്ട പ്രിയങ്കഗാന്ധി വയനാട്ടില്‍ രംഗപ്രവേശനം ചെയ്യുമ്പോള്‍ വിണ്ടും ഒരു ഇന്ദിര ജൂനിയര്‍ കൂടി എന്ന് രാഷ്ട്രീയലോകം ഉറക്കെ പറയുന്നു.

ജനുവരി 12, 1972-ന് ഡല്‍ഹിയില്‍ ജനിച്ച പ്രിയങ്ക, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും പുത്രിയാണ്. ജവഹര്‍ലാല്‍ നെഹ്രു കുടുംബത്തിലെ അവകാശി കൂടിയായ പ്രിയങ്ക, മനശ്ശാസ്ത്രത്തില്‍ ബിരുദവും ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. തുടക്കത്തില്‍ അവര്‍ പൊതു ജീവിതത്തില്‍ സജീവമായിരുന്നില്ല, എന്നാല്‍ മാതാവിനെയും സഹോദരനെയും തെരഞ്ഞെടുപ്പില്‍ പിന്തുണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖേന ശ്രദ്ധ നേടുകയായിരുന്നു.

2019-ല്‍ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം നടത്തി പ്രിയങ്ക, ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അവരുടെ ജനങ്ങളോടുള്ള ബന്ധം, ജനകീയ പ്രശ്നങ്ങളില്‍ ഇടപെടല്‍, എന്നിവ വലിയ സ്വീകാര്യത നേടിയിരുന്നു. 2021-ല്‍ കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ലഖിംപൂര്‍ ഖേരിയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രിയങ്കഗാന്ധി . 2024-ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സര രംഗത്തേക്ക് കടന്നുവന്ന് കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നുള്ള ഈ തുടക്കം ആവേശകമായിരിക്കുകയാണ്.ഇനി ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്, നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. പ്രിയങ്ക ഗാന്ധി വദ്രയുടെ വാക്കുകള്‍ വെറുതെ അല്ലെന്ന് നമുക്കുറപ്പിക്കാം. അമ്മയ്ക്കും സഹോദരനും വേണ്ടി മുന്‍ വര്‍ഷങ്ങളില്‍ പ്രചാരണത്തിന് മുന്നില്‍ നിന്ന് നയിച്ച പ്രിയങ്ക, ഇനി വയനാട്ടിലെ ജനങ്ങളോടൊപ്പമുണ്ടക്കും.