വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; ബൂത്തുകളില്‍ നീണ്ട നിര

Jaihind Webdesk
Wednesday, November 13, 2024

ചേലക്കര : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും പോളിങ് തുടങ്ങി. വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. പോളിങ് ബൂത്തുകളില്‍ രാവിലെ തന്നെ നീണ്ട നിരയുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ഉയരുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

16 സ്ഥാനാർഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് ആദ്യമായി മത്സരിക്കുന്നതിനാല്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മത്സരമാണ് വയനാട് നടക്കുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വാർഡുകളിലെ വോട്ടർമാർക്കായി രണ്ടു ബൂത്തുകൾ ചൂരൽമലയിലും മേപ്പാടി സ്കൂളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പരമാവധി പോളിങ് ഉയർത്തുക എന്നതാണ് യുഡിഎഫ് പ്രവത്തകരുടെ ലക്ഷ്യം. പ്രിയങ്ക ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം എന്നതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണുള്ളത്. സിറ്റിങ് സീറ്റായ ചേലക്കര ഏതുവിധേനയും നിലനിര്‍ത്തും എന്ന തീരുമാനത്തിലാണ് സിപിഎം. എന്നാൽ സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും ചേലക്കര മണ്ഡലത്തിലെ വികസന മുരടിപ്പും എൽഡിഎഫിനെ തിരിഞ്ഞു കുത്തുന്നുണ്ട്.