കോട്ടയം : കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി ആയി തിരെഞ്ഞെടുത്ത ആല്വിന് ജോര്‍ജ് നിരവധി തട്ടിപ്പുകേസിലെ പ്രതിയാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തു, ഇത് കൂടാതെ നിരവധി ആളുകളില്‍നിന്ന് ഇത്തരത്തില്‍ ഇയാള്‍ പല തട്ടിപ്പുകള്‍ നടത്തിയതായി കേസുകള്‍ ഉണ്ടെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ആല്‍വിനെതിരെ സംസ്ഥാനത്ത് വിവിധ കോടതികളില്‍ ഇത്തരത്തില്‍ തട്ടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ട്. ഇതിനിടയിലാണ് ഇയാളെ കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന സംസ്ഥാന ക്യാമ്പില്‍ വെച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വി.എസ്.ടി മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി സംസ്ഥാനത്തിനകത്തും പുറത്തും വലിയ തോതില്‍ തട്ടിപ്പു നടത്തിയിട്ടുണ്ട് എന്ന് ആരോപണമുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനിയെന്ന ആനുകൂല്യം ഉപയോഗിച്ച് കെ.എസ്.ആര്.ടി.സി യുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സബ് കോണ്ട്രാക്ടുകള് നേടി അതുപയോഗിച്ചു വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു വഞ്ചിക്കുകയാണ് ഇയാളുടെ രീതി.
എന്നാല്‍ ഈ തുകയെല്ലാം ബിനാമി പേരുകളില്‍ ഭൂമിയും, വാഹനങ്ങളും, പെട്രോള്‍ പമ്പ് മൊക്കെ വാങ്ങുവാന്‍ ഉപയോഗിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയ കേസിലെ പ്രതിയായ ആല്വിന് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയിലെ ചിലരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയെന്നും ആരോപണമുണ്ട്.
അതേസമയം ഇയാള്‍ക്ക് കേരള കോണ്‍ഗ്രസ് എം ന്റെ യുവജന സംഘടനകളില്‍ ഒന്നുംതന്നെ പ്രവര്‍ത്തിച്ച് പരിചയമില്ലെന്നും, ഈ പദവിയിലേക്ക് ആല്‍വിന്റെ പേര് നോമിനേറ്റ് ചെയ്തതിന് പിന്നില്‍ സംസ്ഥാന പ്രസിഡന്റിന് വ്യക്തിപരമായ ചില താല്പര്യങ്ങള് ഉണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.