മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

Jaihind Webdesk
Tuesday, November 5, 2024

കൊച്ചി:  മുനമ്പം വിഷയത്തില്‍ കള്ളക്കളിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ബിജെപിക്ക് സ്‌പെയ്‌സ് ഉണ്ടാക്കിക്കെടുക്കുകയാണെന്ന് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാക്കിയ വി ഡി സതീശന്‍ കുറ്റപ്പെടുത്തി. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മുനമ്പത്ത് ബിജെപിയുടെ വര്‍ത്തമാനത്തിന് പിന്‍ബലം കൊടുക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

സംസ്ഥാന വഖഫ് ബോര്‍ഡ് ഉണ്ടാക്കിയ നിയമപ്രശ്‌നമാണ് മുനമ്പത്തേതെന്നും വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും പിന്‍മാറണമെന്നും, പഠിച്ചിട്ട് യോഗം വിളിക്കട്ടെ.  ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുസ്ലീം ലീഗിനും മുസ്ലീം സംഘടനകള്‍ക്കും ഒന്നും ഇല്ലാത്ത വാശി വഖഫ് ബോര്‍ഡിന് എന്തിനാണെന്നും, എന്തിനാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഈ ഭൂമിയുടെ കാര്യത്തില്‍ വാശിപിടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും വിഡി സതീശന്‍ ആശ്യപ്പെട്ടു. വിഷയത്തില്‍ വില്ലന്‍ വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ആണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അതേസമയം, മുനമ്പം വിഷയം ചര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ ഈ മാസം 16ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആളുകളെ ഇറക്കിവിടരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വിഷയം രമ്യമായി പരിഹരിക്കുമെന്നും മന്ത്രി പി രാജീവ് റിപോര്‍ട്ടറിലൂടെ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.