വിധിയെഴുതാന്‍ അമേരിക്ക; 47ാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്

Jaihind Webdesk
Tuesday, November 5, 2024


ന്യൂയോര്‍ക്ക്: അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. 47ാമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക് കടക്കുന്നത്.  പോളിങ് ആരംഭിക്കുന്നത് ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെയാണ്. ഡോണള്‍ഡ് ട്രംപ് കമല ഹാരിസ് പോരാട്ടത്തില്‍ വിധിയെഴുതാന്‍ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞു. ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വോട്ട് അഭ്യര്‍ത്ഥിച്ചത്.  ഈ അവസാനഘട്ട
പ്രചാരണം നടന്നത് ഫലം അങ്ങോട്ടും മിങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ്.

ഡോണള്‍ഡ് ട്രംപും കമല ഹാരിസും പെന്‍സില്‍വേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ്.  ഇരുവരും പങ്കെടുത്തത് അവിടെ അഞ്ചോളം പൊതു യോഗങ്ങളിലാണ്.  ട്രംപ് ക്യാമ്പ് ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ കമല ഹാരിസ് പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ്.