വയനാട് ഉപതിരഞ്ഞെടുപ്പ് ; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും

Jaihind Webdesk
Sunday, November 3, 2024


വയനാട് : ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. രാവിലെ 11.30നായിരിക്കും ഇരുവരും വയനാട്ടിലെത്തുക. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങും. ശേഷം മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ഇരുവരും ഒരുമിച്ചായിരിക്കും പങ്കെടുക്കുക.

മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മടങ്ങും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നത്.

പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 2.30ന് കോറോം ല്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 4.45ന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടക്കുന്ന കോര്‍ണര്‍ യോഗത്തിലും പങ്കെടുക്കും.

നാലാം തീയതി രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ കെണിച്ചിറയില്‍ നടക്കുന്ന കോര്‍ണര്‍ യോഗമാണ് ആദ്യ പരിപാടി. തുടര്‍ന്ന് 11ന് പുല്‍പ്പള്ളിയിലെ കോര്‍ണര്‍ യോഗത്തിലും 11.50ന് മുള്ളന്‍കൊല്ലിയിലെ പാടിച്ചിറയില്‍ കോര്‍ണര്‍ യോഗത്തിലും ഉച്ചയ്ക്ക് രണ്ടിന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുട്ടിലില്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 3.50ന് വൈത്തിരിയില്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിലും പ്രിയങ്ക ഗാന്ധി സംസാരിക്കും. തുടര്‍ന്ന് ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തില്‍ പ്രചരണത്തിനുണ്ടാവും.