മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല; സര്‍ക്കാര്‍ വിചാരിച്ചാല്‍ 10 മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്നതാണ് മുനമ്പത്തെ പ്രശ്നമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

Friday, November 1, 2024


പാലക്കാട്: സര്‍ക്കാര്‍ വിചാരിച്ചാല്‍ 10 മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്നതാണ് മുനമ്പത്തെ പ്രശ്നമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വര്‍ഗീയ പ്രചാരണത്തിന് അവസരമൊരുക്കാനാണ് സര്‍ക്കാര്‍ പരിഹാരം വൈകിപ്പിക്കുന്നത്. മുനമ്പത്തെ സമരത്തിന് യുഡിഎഫ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡ് കോടതിയില്‍ കൊടുത്തിരിക്കുന്ന കേസ് പിന്‍വലിക്കണം. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

അതെസമയം കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ബിജെപി കേരളത്തിലേക്ക് 41 കോടി രൂപ കൊണ്ടുവന്ന വിവരം മൂന്ന് വര്‍ഷം മുമ്പ് പൊലീസിന് ലഭിച്ചിട്ടും അന്വേഷണമില്ല. കൊടകരയില്‍ ബിജെപി-സിപിഎം ഡീല്‍ ആണെന്നും വി ഡി സതീശന്‍ ആരോപിച്ചു.