മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാടി വിജയം ഉറപ്പിച്ചു; സഖ്യകക്ഷികളെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രമേശ് ചെന്നിത്തല

Wednesday, October 30, 2024
Translator

മഹാരാഷ്ട്ര: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാടി വിജയം ഉറപ്പിച്ചതായി മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ജനങ്ങള്‍ മഹാവികാസ് അഘാടി സഖ്യത്തിനൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു. മഹായുതി സഖ്യം ഏത് നിമിഷം വേണമെങ്കിലും ഇല്ലാതാകാം. സഖ്യകക്ഷികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

നവംബര്‍ 20നാണ് മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23നാണ് വോട്ടെണ്ണല്‍.