‘അങ്ങയുടെ അനുഭവവും പോരാട്ട വീര്യവും ഞങ്ങളെ പ്രചോദിപ്പിക്കുന്നു; കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കിയ മല്ലികാർജുൻ ഖാർഗയെ സന്ദർശിച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Saturday, October 26, 2024

ഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കിയ മല്ലികാർജുൻ ഖായെ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഭരണഘടനാ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന ഓരോ പോരാളിക്കും അങ്ങയുടെ മാർഗനിർദേശം വിലപ്പെട്ടതാണ്. ജനങ്ങളെ സേവിക്കുന്നതിൽ അങ്ങ് നൽകുന്ന നിർദേശങ്ങൾ വിലപ്പെട്ടതാണ്. അങ്ങയുടെ അനുഭവവും പോരാട്ട വീര്യവും ഞങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ച്.

2022 ഒക്ടോബർ 26 നായിരുന്നു കോൺഗ്രസ് അധ്യക്ഷസ്ഥാനായി മല്ലികാർജുൻ ഖാഗെ ചുമതലയേറ്റത്.