കോഴിക്കോട് : മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുന്‍ സിപിഎം എംഎല്‍എ കാരാട്ട് റസാഖ്.പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.മദ്രസാ ബോര്‍ഡ് ചെയര്മാന് സ്ഥാനം രജിവയ്ക്കാന്‍ തയ്യാറാണ്.തന്നെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചു.എല്‍ഡിഎഫിന് താന്‍ കൊടുത്ത കത്ത് പരിഗണിച്ചില്ലെങ്കില്‍ ഇടതുപക്ഷം വിടും.ഇനി കാത്തിരിക്കാന്‍ വയ്യ.സിപിഎമ്മിന് ഒരാഴ്ച സമയം നല്‍കും.ഇല്ലെങ്കില്‍ മുന്നണി ഉപേക്ഷിക്കുമെന്നും റസാഖ് മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയെന്ന നിലയില്‍ പി.എ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ലെന്ന് റസാഖ് കുറ്റപ്പെടുത്തി. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണിക്കുക മാത്രമാണുണ്ടായതെന്നും റസഖ് ആരോപിച്ചു.അതെസമയം റിയാസ് സിപിഎമ്മിനെ ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.