എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാന്‍; മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണം വെറും നാടകം, പി.വി. അന്‍വര്‍

Jaihind Webdesk
Sunday, October 13, 2024

 

തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണം നാടകമെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കാമെന്ന് പറഞ്ഞത്  ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. എസ്എഫ്‌ഐഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. ചെന്നൈയിൽ എസ്എഫ്ഐഒ ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുമ്പാകെയാണ് വീണ ഹാജരായത്. അടുത്ത മാസം എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായക മൊഴിയെടുപ്പ്നടന്നത്.