യുഡിവൈഎഫ് പ്രവര്‍ത്തകരുടെ അന്യായ അറസ്റ്റില്‍ പ്രതിഷേധം; ഒക്ടോബര്‍ 11 ന് പ്രതിഷേധജ്വാല

Jaihind Webdesk
Wednesday, October 9, 2024

 

തിരുവനന്തപുരം: ജില്ലാതലങ്ങളിൽ യുഡിവൈഎഫ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. ക്രിമിനല്‍ പോലീസിന് സംരക്ഷണം ഒരുക്കിയും സംഘ്പരിവാറിന് ഒത്താശ ചെയ്തും ഭരണം നടത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് സംസ്ഥാന സമിതി നടത്തിയ നിയമസഭ മാർച്ചിനു നേരെ ക്രൂരമായ പോലീസ് അതിക്രമമാണ് ഉണ്ടായതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയും, യൂത്ത് ലീഗ് സംസ്ഥാന ട്രഷറാർ പി. ഇസ്മായേലും പറഞ്ഞു.

കേരളത്തിലെ യുവജനതയുടെ വികാരമാണ് മാര്‍ച്ചില്‍ മുഴങ്ങിയത്. ഇതില്‍ വിറളി പൂണ്ട് അന്യായമായി കേസ് ചാര്‍ജ് ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെയും യൂത്ത് ലീഗ് ജന:സെക്രട്ടറി പി.കെ ഫിറോസിനെയും പിണറായിയുടെ പോലീസ് ജയിലിടച്ചിരിക്കയാണ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

തുടര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 11ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ജില്ല ആസ്ഥാനങ്ങളില്‍ യുഡിവൈഎഫിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയും, യൂത്ത് ലീഗ് സംസ്ഥാന ട്രഷറാർ പി. ഇസ്മായേലും അറിയിച്ചു.