നിലമ്പൂരിൽ 5 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ, കുഞ്ഞ് ചികിത്സയില്‍

Jaihind Webdesk
Friday, October 4, 2024

 

മലപ്പുറം: നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾ ലൈംഗികാതിക്രമത്തിന് ഇരയായി. സംഭവത്തിൽ അയൽവാസിയായ ഒഡീഷ സ്വദേശി അലി ഹുസൈൻ (53) അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് സംഭവം. പലഹാരം നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

നിലവിളിച്ച് വീട്ടിൽ മടങ്ങിയെത്തിയെത്തിയ കുട്ടി മാതാവിനോടു വിവരം പറയുകയായിരുന്നു. ദമ്പതികളുടെ പരിചയക്കാരനും അയൽവാസിയും ആണ് അലി ഹുസൈൻ. സമീപവാസികൾ ഇടപെട്ട് ബാലികയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടി ഡോക്ടർ പോലീസിൽ വിവരം അറിയിച്ചു. അതിനിടെ പ്രതി താമസസ്ഥലത്ത് നിന്നുമുങ്ങി.

പിന്നീട് മൊബൈൽ ലൊക്കേഷൻ പോലീസ് പരിശോധിച്ചപ്പാേൾ പ്രതി പ്രദേശം വിട്ടിട്ടില്ലെന്നു വ്യക്തമായി. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ രാത്രി 11 മണിയോടെ ആക്രിക്കടയുടെ പരിസരത്ത് തകരഷീറ്റുകൾക്കിടയിൽ പതുങ്ങിക്കിടക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തി.