പഴയ പെൻഷൻ പദ്ധതി വീണ്ടും നടപ്പാക്കും; ബാങ്ക് അക്കൗണ്ടുകളിലേക്ക് എല്ലാ മാസവും 6000 രൂപ എത്തിക്കും, രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, September 30, 2024

 

ഹരിയാന: സാമൂഹിക സുരക്ഷയ്ക്കായി പഴയ പെൻഷൻ പദ്ധതി വീണ്ടും നടപ്പാക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിധവകൾ, വയോധികർ, വികലാംഗർ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എല്ലാ മാസവും 6000 രൂപ എത്തിക്കുമെന്നും രാഹുൽ ഗാന്ധി. ഹരിയാനയിലെ അംബാലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

അതേസമയം ഹരിയാനയിൽ ഭരണമാറ്റം അനിവാര്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഭരണഘടന തിരുത്തണമെന്ന് പറയുന്നവരെ മാറ്റി നിർത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.