തിരുവനന്തപുരം: സിപിഎമ്മിന്റെ വിരട്ടലും വിലപേശലുമൊക്കെ പൊളിച്ചെറിയാന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. പരസ്യ പ്രസ്താവന പാടില്ലെന്ന പാര്‍ട്ടിയുടെ വിലക്കുകള്‍ക്കു പുല്ലുവില കല്പിച്ച് പിവി അന്‍വര്‍ ഇന്ന് നാലരയ്ക്ക് മാധ്യമങ്ങളെ വീണ്ടും കാണുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
”വിശ്വാസങ്ങള്‍ക്കും, വിധേയത്വത്തിനും, താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ”നീതിയില്ലെങ്കില്‍ നീ തീയാവുക”എന്നാണല്ലോ. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്”- എന്നാണ് പോസ്റ്റില്‍ കുറിച്ചത്.
ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണമില്ലെന്ന തീരുമാനം അന്‍വറിനെ ചൊടിപ്പിച്ചു എന്ന് വേണം കരുതാന്‍. മാത്രവുമല്ല പി.ശശിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന സമീപനമാണ് സിപിഎം കൈക്കൊണ്ടതും. തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശക്ക് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഈ തീരുമാനങ്ങളില്‍ അന്‍വറിന് കടുത്ത അതൃപ്തി ഉണ്ട്. ഇതിന് പിന്നാലെ അന്‍വര്‍ രണ്ടും കല്‍പിച്ച് രംഗത്തു വരുന്നത്