ഡല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമീഷന്‍. രണ്ടു സംസ്ഥാനങ്ങളിലേയും സ്ഥിതി വിലയിരുത്തുന്നതിനുള്ള സന്ദര്‍ശനത്തിന് കമീഷന്‍ ഇന്ന് തുടക്കം കുറിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് സന്ദര്‍ശനം. ഇന്നും നാളെയും ഝാര്‍ഖണ്ഡിലെയും വെള്ളിയാഴ്ച മഹാരാഷ്ട്രയിലെയും സ്ഥിതിഗതികള്‍ വിലയിരുത്തു വിലയിരുത്തും.
ഹരിയാന വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ രണ്ട് സംസ്ഥാനങ്ങളിലെയുംതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനാണ് സാധ്യത. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26 നും ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി 5 നും അവസാനിക്കും.
അതേസമയം രണ്ടു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനോടൊപ്പം കേരളത്തിലെ വയനാട്, പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാനും സാധ്യതയേറെയാണ്.