ഉദയ് ഭാനു ചിബ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്‍

Jaihind Webdesk
Sunday, September 22, 2024

 

ന്യൂഡല്‍ഹി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായി ഉദയ് ഭാനു ചിബിനെ തിരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഉദയ് ഭാനുവിനെ നിയമിച്ചത്. നിലവില്‍ യൂത്ത് ജനറൽ സെക്രട്ടറിയാണ് ഉദയ് ഭാനു. നേരത്തെ ജമ്മു കശ്മീരില്‍ യൂത്ത് കോൺഗ്രസിന്‍റെ പ്രസിഡന്‍റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഐഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. മുൻ അധ്യക്ഷനായിരുന്ന ബി.വി. ശ്രീനിവാസിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.