തിരുവനന്തപുരം: ഇന്ന് തിരുവോണം. ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു.
മലയാളികള്‍ക്ക് എന്നും കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം. ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവന്‍ മലയാളികളും ഒരേ മനസോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവര്‍ഷ മാസമായ പൊന്നിന്‍ ചിങ്ങത്തിലാണ് ഓണം വരുന്നത്.
ഓണം കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ്. അത്തം നാളില്‍ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാള്‍ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്. തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസം കൂടിയാണെന്നാണ് ഐതിഹ്യം.
പ്രകൃതി സമ്മാനിച്ച വലിയ ദുരന്തത്തിന്റെ വേദനയിലാണെങ്കിലും മലയാളിക്ക് ഓണം ആഘോഷിക്കാതിരിക്കാന്‍ കഴിയില്ലല്ലോ… ജയ്ഹിന്ദ് ടിവിയുടെ എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.